ഒരു കവിത വായിച്ചു പോകുന്നത് പോലെ കണ്ടിരിക്കേണ്ട item.'കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന അവസ്ഥയായിരിക്കും മറ്റു ചിലർക്ക്.കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കുകയാണ് സംവിധാനമികവിലൂടെ.
തുടക്കത്തിൽ ചിത്രം ശാന്തമാണ്.ഭക്ഷപ്രിയനായ നായകൻ അയാൾ കണ്ടെത്തുന്ന ഭക്ഷണ വൈവിധ്യങ്ങളെ നമ്മളും ഇഷ്ട്ടപ്പെടുന്നു.പിന്നീട് കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
തന്റെ സുഹൃത്തിന് വേണ്ടിയാണ് Phd വിദ്യാർത്ഥിയായ സുമൻ ഡോക്ടർ നിർമലയുടെ വീട്ടിലേക്ക് ആദ്യം എത്തുന്നത്.തന്നെക്കാളും ചെറുപ്പമാണെങ്കിലും കാഴ്ചയിലും സ്വഭാവത്തിലും നിഷ്ക്കളങ്കനും വ്യത്യസ്തമായ ഭക്ഷണങ്ങളോടുളള അവന്റെ ഇഷ്ട്ടവും പലപ്പോഴായുള്ള കണ്ടുമുട്ടലും വളരെ പെട്ടെന്ന് തന്നെ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുക്കുന്നു.അതുവരെ ഒരു പ്രണയചിത്രമാണെന്ന് കരുതിയവർക്ക് മുമ്പിൽ പെട്ടെന്ന് തന്നെ കഥയുടെ പശ്ചാത്തലം Darkfeel കൊണ്ടെത്തിക്കുന്നു.
സമീപകാലത്ത് ഇറങ്ങിയതിൽ വെച്ച് അവതരണമികവ് കൊണ്ടും വ്യത്യസ്ത പ്രമേയം കൊണ്ടും ശ്രദ്ധ നേടിയ മികച്ച ഒരു പരീക്ഷണചിത്രം അതാണ് Aamis🔥
No comments:
Post a Comment