.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ഡോക്ടറുമാണ് നിർമലി. Phd വിദ്യാർത്ഥിയും മാംസാഹാര പ്രീയനും സ്വന്തമായി വേട്ടയാടിയോ വാങ്ങിയോ പാചകം ചെയ്തു കഴിക്കുന്ന മീറ്റ് ക്ലബ് എന്ന സൗഹൃദ കൂട്ടായ്മയിലെ അംഗവുമാണ് സുമൻ. ഒരുദിവസം ഒരു പ്രത്യേക സാഹചര്യത്തിൽ സുമന് നിർമലിയുടെ സഹായം വേണ്ടി വരുന്നു. സഹായത്തിന് പ്രത്യുപകാരമായി പണത്തിന് പകരം മീറ്റ് ക്ലബിൽ ഉണ്ടാക്കുന്ന ആഹാരം എപ്പോഴെങ്കിലും തന്നാൽ മതിയെന്നു പറഞ്ഞു അവർ പിരിയുന്നു. നിർമലി തമാശക്ക് പറഞ്ഞത് ആണെങ്കിലും സുമൻ പാചകം ചെയ്ത ആഹാരം നിർമലിക്ക് നൽകുന്നു. സ്വാദിഷ്ടമായ ആ മാംസാഹാരത്തിലൂടെ അവർ അടുക്കുന്നു. പിന്നീട് ഇടക്കെപ്പോഴോ സുമനും അവനെക്കാൾ പ്രായകൂടുതൽ ഉള്ള നിർമലിക്കും പരസ്പരം സൗഹൃദത്തിനുമപ്പുറം ഒരിഷ്ടം തോനുന്നു. എന്നാൽ ഒരിക്കലും അവർ അത് തുറന്നു പറയുന്നില്ല. പ്രണയം പറയാൻ സുമൻ സ്വീകരിച്ച വഴി വിവിധയിനം സ്വാദിഷ്ടമായ മാംസാഹാരത്തിലൂടെയാണ്. തുടർന്നുള്ള അവരുടെ ജീവിതമാണ് “ആമിസ്” പറയുന്നത്.
.
റേറ്റിംഗ്: 8.5/10 © @me__sugil__sachu
No comments:
Post a Comment