അത്മാവിനെ അന്വേഷിച്ചു പോയാൽ മാംസത്തിലെത്തുന്ന ഒരു സിനിമയാണ് ആമിസ് എന്ന അസമീസ് പടം. ശക്തമായ തിരക്കഥ. പതിഞ്ഞ വേഗത്തിൽ ഉള്ള നറേറ്റിവ്. പക്ഷെ കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ അന്യായ ഡെപ്ത്. മനുഷ്യൻ ഇരകളെ തേടി തുടങ്ങുമ്പോൾ മുതൽ അവനിലെ മൃഗവാസനകൾ ഉണരുന്നത് കാണിക്കുന്ന സിനിമകൾ പലതുണ്ട്. ഇപ്പോൾ ജെല്ലിക്കെട്ട് എന്ന സിനിമയുടെ തെളിഞ്ഞു നിൽക്കുന്ന ഫിലോസഫി തന്നെ അതാണ്. എന്നാൽ ആമിസ് ജെല്ലിക്കെട്ട് പോലെ അത് അത്ര വോക്കൽ ആക്കുന്നില്ല. മനുഷ്യൻ മനുഷ്യനെ ഇര പിടിച്ചു തുടങ്ങുമ്പോൾ.... എന്നയിടത്ത് പോയി അത് നിൽക്കുന്നു. അതിന്റെ ഭീകരത ആലോചിക്കാൻ പ്രേക്ഷകനെ വിടുന്നു.
വിശപ്പ് എന്ന വാക്കിന്റെ അർത്ഥതലങ്ങൾ പലതിലേക്ക് കഥ പായുന്നു...! എല്ലാം വിശപ്പാണെല്ലോ... എല്ലാം!
https://www.instagram.com/p/B-7EfENJ6fv/
വിശപ്പ് എന്ന വാക്കിന്റെ അർത്ഥതലങ്ങൾ പലതിലേക്ക് കഥ പായുന്നു...! എല്ലാം വിശപ്പാണെല്ലോ... എല്ലാം!
https://www.instagram.com/p/B-7EfENJ6fv/
No comments:
Post a Comment