ഒരു ഇരപിടിത്തത്തിന്റെ രാഷ്ട്രീയം: Aamy


'പൊളിറ്റിക്കലി കറക്റ്റ്' എന്നു മുദ്രകുത്തിയ ചിത്രങ്ങൾ മാത്രം വിജയിച്ചിരുന്ന ഒരു പശ്ചാത്തലമാണ് നമുക്കുള്ളത്. പ്രായവ്യത്യാസവും , നിറവും , ലിംഗവും, ജാതിയും നോക്കി പ്രണയത്തെ കയ്യടിച്ചു പാസ്സ് ആകുന്ന ജനതക്ക് മുന്നിൽ Bhaskar Hazarika യുടെ ' ആമിസ് 'പറഞ്ഞു തരുന്നത് ഡോക്ടർ നിർമാലിയുടെയും, സുമോന്റെയും മീറ്റ് ക്ലബ്ബിന്റെയും മാത്രം കഥകളല്ല.'Catfish with colocasia' കോമ്പിനേഷൻ ലിഖിതമായ ഭക്ഷണ ചേർച്ചകളെ പൊളിച്ചെഴുതുന്ന പോലെ, മനുഷ്യർ കരുതിപ്പോരുന്ന തെറ്റിധാരണകളും മാറേണം. വിവാഹിതയും അമ്മയുമായ നായികയും, സുമോൻ എന്ന Phd വിദ്യാർത്ഥിയും തമ്മിൽ ഉടലെടുക്കുന്നത് പ്രണയമാണെങ്കിൽ അത് സമൂഹത്തിന് നിരക്കാത്തതാകുമല്ലോ. .
.
.
.
പെണ്ണെപ്പോളും ആണിനേക്കാൾ പ്രായം കുറഞ്ഞവളും, അവിവാഹിതയും ആണെങ്കിൽ മാത്രമാണ്‌ അതൊരു പൊളിറ്റിക്കലി കറക്റ്റ് സിനിമയാവുക. എങ്കിലേ അത് ജനങ്ങൾ ഏറ്റെടുക്കൂ എന്ന മിഥ്യയെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു എന്നത് തന്നെയാണ് ആമിസിന്റേയും വിജയം. സ്വന്തം മാംസങ്ങളിലൂടെ പുതിയ രുചികൾ കൈമാറുന്ന കഥാപാത്രങ്ങളായി ഒതുക്കേണ്ടവരല്ല ഇവർ.
മറിച്ച് സമൂഹത്തിലെ കെട്ടുപാടുകളിൽ നിന്നും മുന്നേ ഗമിച്ചവരെ വ്യതിചലിച്ച് പുതിയ കോമ്പിനേഷനുകൾ തീർത്ത മനുഷ്യരാണ്. .
.
.
ഇന്നലെ മുൻഗാമികൾ എന്താണോ ശരി എന്ന് പറഞ്ഞത് അതായിരിക്കണം എന്റെയും തീരുമാനമെന്ന ചിന്തകൾ മാറണം. എന്തിനെയും ചോദ്യം ചെയ്യാനുള്ള ധൈര്യം വരണം.
'നീ ഈ വഴിക്ക് നടക്കണം' എന്ന ആജ്ഞാപനത്തിനോട് പ്രതികരിക്കാനുള്ള ശേഷിയിലേക്കെത്തിച്ചേരണം. പ്രണയവും, ആത്മബന്ധവും, എഴുത്തുകളും എങ്ങനെ ആവണമെന്ന് എവിടെയും എഴുതിവെച്ചിട്ടൊന്നൂല്ല. ചെയ്തുപോരുന്ന , അല്ലെങ്കിൽ വിശ്വസിച്ചു വരുന്ന തെറ്റുകളെ ആവർത്തിക്കാതിരിക്കുക.സിനിമകൾ വെറും കാഴ്ചകൾ മാത്രമല്ല, സ്വഭാവരൂപീകരണത്തിനും, സാമൂഹ്യ വത്കരണത്തിനും നിലകൊള്ളുന്നവയാണ്. സ്റ്റീരിയോടൈപ്പുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് മണ്ണും, മനസ്സുമറിയുന്ന മനുഷ്യനാവണം.

https://www.instagram.com/p/B-tK2oqFCDF

No comments:

Post a Comment

Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ : Bikash Dutta

  Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ "an idea or thought that continually preoccupies or intrudes on a person's mind." গুগল কৰ...